ചരക്കു നീക്കം ഇനി വെറും 60 പൈസക്ക്, ഹൈലോഡ് ഇ വികളുമായി യൂളര്‍ മോട്ടോഴ്‌സ്

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നമ്മുടെ നാട്ടില്‍ സാധരണമായി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ചരക്ക് നീക്കത്തിനും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ എത്തുന്നു. യൂളര്‍ മോട്ടോഴ്സ് ‘മജന്ത’യുമായി സഹകരിച്ചാണ് കിലോമീറ്ററിന് 0.60 രൂപ മാത്രം ചെലവ് വരുന്ന 1000 ഹൈലോഡ് ഇ.വികള്‍ പുറത്തിറക്കുന്നത്. ആദ്യം ബംഗളൂരുവിലും പിന്നീട് വര്‍ഷത്തിനകം ഇതര പ്രദേശങ്ങളിലും വാഹനമെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഹൈദരാബാദും ചെന്നൈയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇ കൊമേഴ്സ്, ഫുഡ് ഡെലിവറി, ഫാര്‍മ തുടങ്ങിയവക്കായൊക്കെ ഉപയോഗിക്കാന്‍ കഴിയുന്ന തരം വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി നിലവില്‍ 400ലേറെ ഇലക്ട്രിക് കാര്‍ഗോ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് മജന്ത അറിയിക്കുന്നത്.

ത്രീ ഫേസ് ഇന്‍ഡക്ഷന്‍ മോട്ടറിലാണ് യുളര്‍ ഹൈലോഡ് ഇവി പ്രവര്‍ത്തിക്കുക. 10.96 കിലോ വാള്‍ട്ട്, 88.5 എന്‍എം ശക്തിയുണ്ടാകും. 12.4 കിലോ വാള്‍ട്ട് പെര്‍ ഹവര്‍ ലിക്വിഡ് കൂള്‍ഡ് ബാറ്ററിയാണുണ്ടാകുക. 3.49 ലക്ഷമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 151 കിലോമീറ്റര്‍ ദൂരം ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ 120 കിലോമീറ്റര്‍ ദൂരം ഒറ്റചാര്‍ജില്‍ ഓടാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 100 കിലോമീറ്റര്‍ ഓടുമ്പോള്‍, കിലോമീറ്ററിന് 0.60 രൂപ മാത്രം ചെലവ് വരികയുള്ളൂവെന്നാണ് കമ്പനി പറയുന്നത്. സിഎന്‍ജി വാഹനങ്ങളില്‍ വരുന്നതിനേക്കാള്‍ 2.5 മടങ്ങ് കുറവാണിതെന്നും അവര്‍ പറയുന്നു.

മൂന്നു വര്‍ഷം-80,000 കിലോമീറ്റര്‍ വാറന്റിയാണ് യൂളര്‍ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി വാരന്റി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാമെന്നും പറയുന്നു. വാഹനങ്ങളുടെ വിതരണക്കാരായ മജന്തക്ക് ഈ ആഴ്ച 20 ഹൈലോഡ് ഇവികള്‍ കമ്പനി കൈമാറിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News