കാവ്യയുടെ ചോദ്യം ചെയ്യല്‍; നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യലില്‍ നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്. കാവ്യാമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഫോറന്‍സിക് റിപ്പോര്‍ട്ടും ഫോണ്‍ സംഭാഷണങ്ങളും അടിസ്ഥാനമാക്കി വേണം ചോദ്യം ചെയ്യാനെന്നും എന്നാല്‍ വീട്ടില്‍ ചോദ്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തീരുമാനിക്കാമെന്നും ക്രൈംബ്രാഞ്ച് നിലപാട് കടുപ്പിച്ചു.

വീട്ടിലല്ലാതെ മറ്റൊരിടത്ത് ഹാജരാകില്ലെന്നാണ് കാവ്യ അറിയിച്ചത്. എന്നാല്‍ ശാസ്ത്രീയമായ ചോദ്യംചെയ്യല്‍ ഒഴിവാക്കുകയാണ് കാവ്യയുടെ ലക്ഷ്യമെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News