ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ലക്ഷ്യം : സീതാറാം യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ലക്ഷ്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ദില്ലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി കോൺഗ്രസ് വിജയകരമായി പൂർത്തിയാക്കി.കണ്ണൂരിലെ പൊതുസമ്മേളനം ആവേശകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കമ്മിറ്റി, പിബി ഐകകണ്ഠേന തെരഞ്ഞെടുത്തു.

ഭരണഘടനാ സംരക്ഷണമാണ് അടുത്ത ലക്ഷ്യം.ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം മൂന്നാം ലക്ഷ്യം. ആർഎസ്എസിൻ്റെ ഹിന്ദുത്വ വർഗീയ നീക്കം തിരിച്ചറിയപ്പെടണം.നിയോ ലിബറൽ നയങ്ങൾ രാജ്യത്തെ കൊള്ളയടിക്കാൻ കോർപ്പേറ്റുകൾക്ക് സഹായകമായി.ചങ്ങാത്ത മുതലാളിത്തത്തിൽ ഊന്നിയ ഭരണം അരങ്ങേറുകയാണ്.

യുഎപിഎ എല്ലാവർക്കും എതിരെ ചാർത്തുന്നു.ജനജീവിതം ദുസ്സഹമായി തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.

പാർട്ടിയുടെ സ്വതന്ത്രമായ ശക്തി കൂട്ടണം.ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം.ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതെ നോക്കണം.

പാർട്ടി കോൺഗ്രസിന് മുന്നോടിയായി കരട് രാഷ്ട്രീയ പ്രമേയത്തിൽ 4001 ഭേദഗതി നിർദേശങ്ങൾ ഉയർന്നുവന്നു.പാർട്ടി കോൺഗ്രസിനുള്ളിൽ 390 ഭേദഗതിയും 12 നിർദേശങ്ങളും ഉയർന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News