വിവോ എക്‌സ് ഫോള്‍ഡ്, മടക്കി വെക്കാവുന്ന വിവോ ഫോണ്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ആദ്യമായി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി. വിവോ എക്‌സ് ഫോള്‍ഡാണ് മടക്കാനും നിവര്‍ത്താനും സാധിക്കുക. മധ്യഭാഗത്ത് നിന്നും വളയുന്ന ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പോലുള്ള മുന്‍നിര ഹാര്‍ഡ്വെയറുമായാണ് എക്‌സ് ഫോള്‍ഡ് വരുന്നത്. കൂടെ ഡ്യുവല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
ചൈനയില്‍ നടന്ന മെഗാ ഇവന്റിലാണ് വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്.

വിവോ എക്‌സ് ഫോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് ഒരു ദോഷവും വരുത്താതെ 60 മുതല്‍ 120 ഡിഗ്രി വരെ മടക്കുകയോ തുറക്കുകയോ ചെയ്യാം. ഫോണിന്റെ സ്‌ക്രീനിന് 300,000 തവണ മടക്കലുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിവോ അവകാശപ്പെട്ടു.

വിവോ എക്സ് ഫോള്‍ഡിന്റെ അകത്ത് 8.03 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 6.53 ഇഞ്ച് ആണ് കവര്‍ ഡിസ്പ്ലേ. ഇതിനായി സാംസങ്ങിന്റെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ഡിസ്പ്ലേയ്ക്ക് 4:3.55 വീക്ഷണാനുപാതവും 120Hz റിഫ്രഷ് റേറ്റുമുള്ള 2കെ റെസലൂഷന്‍ (1916×2160 പിക്‌സലുകള്‍) ഉണ്ട്. പുറംഭാഗത്തെ ഡിസ്‌പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. എന്നാല്‍ റെസലൂഷന്‍ 1080×2520 പിക്‌സലായി കുറച്ചിട്ടുണ്ട്. വിവോ എക്സ് ഫോള്‍ഡിന് അകത്തെ ഡിസ്പ്ലേയ്ക്ക് കീഴില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ബാഹ്യ ഡിസ്പ്ലേയ്ക്ക് കീഴില്‍ മറ്റൊരു ഫിംഗര്‍പ്രിന്റ് സെന്‍സറും കാണാം.

അഡ്രിനോ 730 ജിപിയു, 12 ജിബി എല്‍പിഡിഡിആര്‍5 റാം, 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറാണ് വിവോ എക്സ് ഫോള്‍ഡിന് കരുത്ത് പകരുന്നത്. എന്നാല്‍ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡിന് പിന്തുണയില്ല. ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറകള്‍ ഉണ്ട്. 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 48-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2എക്‌സ് ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 12-മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂമുള്ള 8-മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here