രാമ നവമിയുടെ പേരില്‍ 10 സംസ്ഥാനങ്ങളില്‍ അരങ്ങേറിയ കലാപം കേട്ടുകേള്‍വിയില്ലാത്തത് : സീതാറാം യെച്ചൂരി

രാമ നവമിയുടെ പേരിൽ 10 സംസ്ഥാനങ്ങളിൽ അരങ്ങേറിയ കലാപം കേട്ടുകേൾവിയില്ലാത്തതെന്ന് സീതാറാം യെച്ചൂരി.പത്ത് സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി.കുറ്റക്കാർക്കെതിരെ അതത് സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാമ നവമിയുടെ പേരിലുള്ള വർഗീയ ആക്രമണം അപകടകരമാണ്.ഇക്കാര്യത്തില്‍ മോദി മൗനം തുടരുന്നു.വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നു.വർഗീയ ശക്തികൾക്ക് എതിരായ പോരാട്ടം പാർട്ടി ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്ത് ജനജീവിതം പ്രതിസന്ധിയിലാണ്.രാജ്യത്തിൻ്റെ ആസ്തി കൊള്ളയടിക്കപ്പെടുന്നു.അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഈ വർഗീയ നീക്കമെന്ന് യെച്ചൂരി പറഞ്ഞു.

ബംഗാൾ പീഡനവിഷയത്തിലും സീതാറാം യെച്ചൂരി പ്രതികരിച്ചു.ബംഗാളിൽ ക്രമസമാധാന വീഴ്ചയാണെന്നും ഭരണ പാർട്ടിക്കെതിരെ സിപിഐഎം തെരുവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആൻ്റി ബിജെപി വോട്ടുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.രാജ്യം നേരിടുന്ന പ്രശ്നങ്ങളിലാണു സെമിനാർ നടത്തിയത്.അതിലേക്ക് കോൺഗ്രസ് നേതാക്കളെ വിളിച്ചു.രാജ്യവും ഭരണഘടനയും നിലനിൽക്കണമെന്നാണ് പാർട്ടി ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ആർക്കും ആരെയും തൻ്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കാം.ഇതിൽ പാർട്ടി നിലപാട് വ്യക്തമാണെന്നും യെച്ചൂരി അറിയിച്ചു.

തൃണമൂലിന് ഞങ്ങളോടുള്ള സമീപനം എന്താണോ അതായിരിക്കും ഞങ്ങളുടെയും സമീപനം.അവർ ഞങ്ങളെ ഇപ്പോൾ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ പാർട്ടി കോൺഗ്രസ് അജണ്ടയിൽ ഇല്ലായിരുന്നു.ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകും.ജനങ്ങളുടെ പ്രശ്നങ്ങളെ നേരിടാൻ സമരം സംഘടിപ്പിക്കുമെന്നും യെച്ചൂരി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News