ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്; മുഖ്യമന്ത്രി

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്. കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നത്.

ആ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാടിൻ്റെ നന്മയ്ക്കും അഖണ്ഡതയ്ക്കുമായി നമുക്കൊരുമിച്ചു നിൽക്കാം. നീതിയ്ക്കും തുല്യതയ്ക്കുമായി അടിയുറച്ചു നിൽക്കാം. ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News