ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് ജയം: മന്ത്രി ആന്റണി രാജു

ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസി വിജയിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കേന്ദ്രത്തിന്റെ അനീതിയെ ചോദ്യം ചെയ്തത് കേരളം മാത്രമാണ്. വിധിയോടെ കേരളം രാജ്യത്തിനാകെ മാതൃകയായി, തോന്നുന്ന പോലെ വില വര്‍ധിപ്പിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം മുടങ്ങിയതിലെ ജീവനക്കാരുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്.

വരുമാനത്തെക്കുറിച്ചും ഇപ്പോള്‍ കെഎസ്ആര്‍ടിസി നേരിടുന്ന ബുദ്ധിമുട്ടും ജീവനക്കാര്‍ മനസ്സിലാക്കണം. ഇന്ധനവില വര്‍ധനയാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ ഇന്ധന വിലയില്‍ 15 കോടി രൂപയാണ് അധിക ചിലവ് വരുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് ലാഭ നഷ്ടം നോക്കിയല്ലെന്നും സമരം ചെയ്യതതു കൊണ്ടു മാത്രം കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഐഎന്‍ടിയുസി സമര നോട്ടീസ് നല്‍കേണ്ടത് കേന്ദ്രത്തിനാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ ശമ്പളവിതരണം നടത്താന്‍ സാധിക്കുമെന്നും മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News