
കോടഞ്ചേരിയിൽ വിവാഹിതരായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്‌സനയ്ക്കും പിന്തുണ അറിയിച്ച് ഇടതു ചിന്തകനും അധ്യാപകനുമായ സുനിൽ പി ഇളയിടം.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
“പ്രണയവും ഒരു സമരമുഖമാണ്. സ്നേഹാഭിവാദനങ്ങൾ.” നവദമ്പതികളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുനിൽ പി ഇളയിടം ആശംസകൾ നേർന്നു.
അതേസമയം, പ്രണയത്തിന് മതത്തിൻ്റെ നിറം ചാർത്തുന്നത് ശരിയല്ലെന്ന് സ്പീക്കർ എംബി രാജേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നത് പാർലമെൻ്റിൽ തന്നെ വ്യക്തമാക്കിയ കാര്യമാണ്.തീവ്ര ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന അത്തരം വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല.
രാമനവമിയുടെ പേരിലും ഗോമാംസത്തിൻ്റെ പേരിലും ഹിജാബിൻ്റെ പേരിലുമെല്ലാം കലാപം അഴിച്ചുവിടാനാണ് അവരിപ്പോൾ ശ്രമിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ വഴിതിരിച്ച് വിടാനാണ് അതെന്നും എംബി രാജേഷ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here