സംഘപരിവാറിൻ്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന് ; മുഖ്യമന്ത്രി

സമൂഹത്തിൻ്റെ പുനർ നിർമ്മിതി പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാമനവമി ആഘോഷങ്ങൾ വർഗ്ഗീയമാക്കാനും മറ്റ് മതവിഭാഗത്തിൽപ്പെട്ടവരെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനും സംഘപരിവാർ ശ്രമിക്കുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയടക്കമുള്ള ഉന്നത ഭരണാധികാരികൾക്ക് വരെ അപലപിക്കാനാകുന്നില്ല. രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ മതങ്ങൾക്കും ഭരണഘടന വിശ്വാസ സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്.

രാജ്യത്തെ സാമ്പത്തിക നയം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു.കോൺഗ്രസും ബി ജെ പിയും സാമ്പത്തിക കാര്യങ്ങളിൽ ഒരേ നയം പിന്തുടരുകയാണ്. രാജ്യത്തിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങൾ തുറന്ന് കാട്ടാൻ കോൺഗ്രസിന് കഴിയുന്നില്ല.

പൗരത്വ ഭേദഗതി നിയമം സുരക്ഷിതത്വ ബോധം നഷ്ടപ്പെടുത്തി. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. സംഘപരിവാറിൻ്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന്.കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് പോകുന്നവരുടെ എണ്ണം കൂടി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News