കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന്റെ ഹര്‍ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകണമെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ഹര്‍ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. തന്റെ ഹര്‍ജി അടിയന്തരമായി പട്ടികയിലുള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന നവാബ് മാലിക് നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. മാലിക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വത്ത് ഇടപാടിലാണ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുപിന്നാലെ, തന്റെ അറസ്റ്റും റിമാന്‍ഡ് ഉത്തരവുകളും ചോദ്യം ചെയ്ത് മന്ത്രി കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News