ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് : മുഖ്യമന്ത്രി

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോൺഗ്രസിന് സിപിഐഎമ്മിനോട് തൊട്ടു കൂടായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കെ വി തോമസിനെ വിലക്കിയത് ഇതിൻ്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ വിവിധ മേഖലയിലെ തൊഴിൽ നിയമനങ്ങൾ മരവിച്ചിരിക്കുകയാണ്. എല്ലാ വിഭാഗത്തെയും ചേർത്ത് പിടിച്ചാണ് കേരളത്തിൽ സർക്കാർ വികസനം നടപ്പാക്കി വരുന്നത്.

5 വർഷം കൊണ്ട് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.കേന്ദ്ര സർക്കാരിനെപ്പോലെ യുവജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കലല്ല കേരള സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here