കെഎസ്ഇബി സമരം; ജാസ്മിന്‍ ഭാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയനായിരുന്ന ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കര്‍ശന ഉപാധികളോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അതേസമയം ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്ക് സ്ഥലം മാറ്റി പ്രതികാര നടപടി തുടര്‍ന്ന് മാനേജ്‌മെന്റ്.

കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് ജാസ്മിന്‍ ഭാനു പറഞ്ഞു.പ്രതികാര നടപടി തുടരാന്‍ തന്നെയാണ് കെഎസ്ഇബി ചെയര്‍മാന്റെ തീരുമാനം. സസ്‌പെന്ഷന്‍ പിന്‍വലിച്ചെങ്കിലും ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്ക് സ്ഥലം മാറ്റി
എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷനും പിന്‍വലിച്ചു.എം ജി സുരേഷ് കുമാറിനെ തിരുവനന്തപുരത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലംമാറ്റിയത്.
15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കര്‍ശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി സുരേഷ് കുമാര്‍, ബി. ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് ബോര്‍ഡ് കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും.

നേരത്തെ സസ്‌പെഷന്‍ നടപടിയെടുത്ത അതേ ദിവസത്തെ തിയതി രേഖപ്പെടുത്തി ചെയര്‍മാന്‍ ജാസ്മിന്‍ ബനുവിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ കോടതി വിധി ഉള്ളത് കൊണ്ട് മാത്രമാണ് ജാസ്മിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

അതോടൊപ്പം സസ്‌പെന്‍ഷനിലുള്ള എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികള്‍ ഇരുന്ന സീറ്റിലേക്ക് പുതിയ ആളുകളെ നിയമിച്ച് പ്രതികരം തീര്‍ക്കുകയാണ് ചെയര്‍മാന്‍.
എം.ജി. സുരേഷ് കുമാര്‍ വഹിച്ച പവര്‍ സിസ്റ്റം എന്‍ജിനീയറിങ്ങില്‍ പുതിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും ജാസ്മിന്‍ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണില്‍ പുതിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയരെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. കൂടാതെ സംഘടന ജനറല്‍ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷനും നിഷേധിച്ചു.

തൊഴിലാളി സംഘടനകളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്തോടെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News