വയോധികയെ മര്‍ദിച്ചത് കോൺഗ്രസ് പ്രവർത്തകന്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കാസർകോഡ് ചീമേനിയിൽ വയോധികയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.കോൺഗ്രസ് പ്രവർത്തകനായ മാധവനാണ് കോൺഗ്രസ് പ്രവർത്തകയായ ലക്ഷ്മിയെ മർദിച്ചത്.

ചീമേനിയിലെ സി പി ഐ എം രക്തസാക്ഷിയുടെ അമ്മയെ സിപിഐഎം പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങളെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണവുമായി കോൺഗ്രസ് എത്തിയിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ എം വ്യക്തമാക്കി.

ചീമേനിയിൽ നഗരത്തിൽ നിന്നുള്ള കാഴ്ചയാണിത്. ലക്ഷ്മിയെന്ന 90 വയസ്സ് കഴിഞ്ഞ വയോധികയെ മർദ്ദിക്കുന്നത് സജീവ കോൺഗ്രസ് പ്രവർത്തകനായ മുത്ത്യത്തൻ മാധവൻ. 40 വർഷം മുമ്പ് രാഷ്ട്രീയ സംഘർത്തിനിടെ മരിച്ച കോൺഗ്രസ് പ്രവർത്തകൻ ശശിയുടെ അമ്മയെയാണ് കോൺഗ്രസ് പ്രവർത്തകനും ബന്ധുവുമായ മാധവൻ മർദ്ദിക്കുന്നത്.

ഈ ദൃശ്യങ്ങളുപയോഗിച്ചാണ് കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയത്. ചീമേനിയിലെ സി പി ഐ എം രക്തസാക്ഷിയുടെ അമ്മയെ സി പി ഐ എം പ്രവർത്തകർ മർദിക്കുന്നുവെന്നായിരുന്നു പ്രചാരണം. വ്യാജ പ്രചാരണത്തിനിടെ നിയമനടപടി സ്വീകരിക്കാൻ സി പി ഐ എം തീരുമാനിച്ചിട്ടുണ്ട്.

ക്രൂരമായി മർദിക്കുന്നത് കണ്ടു നിന്ന നാട്ടുകാർ ഇടപെട്ടാണ് മാധവനെ പിന്തിരിപ്പിച്ചത്. കോൺഗ്രസ്, മുസ്ലീം ലീഗ് സൈബർ പ്രവർത്തകരാണ് വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ചീമേനി പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News