വാട്‌സ്ആപ്പില്‍ വോയിസ് മെസേജില്‍ പുതിയ മാറ്റം

പുതിയ പരിഷ്‌കാരവുമായി വാട്സ് ആപ്പ് വരുന്നു. ഇത്തവണ മാറ്റം വരുന്നത് വോയിസ് മെസേജുകളുമായി ബന്ധപ്പെട്ടാണ്. വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6 ഫീച്ചറുകളാണ് ഒരുങ്ങുന്നത്.
വോയിസ് മെസേജ് അയക്കുന്നതിനും മറ്റൊരാള്‍ അയച്ച വോയിസ് കേള്‍ക്കുന്നതിനും കൂടുതല്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. എന്തൊക്കെയാണീ സൗകര്യങ്ങള്‍ എന്ന് നോക്കാം.

ഒരാള്‍ അയച്ച വോയിസ് മെസേജ് കേള്‍ക്കണമെങ്കില്‍ അയാളുടെ ചാറ്റ് ബോക്‌സില്‍ തന്നെ നില്‍ക്കണമെന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ ഇനി അതിന് മാറ്റം വരുന്നുണ്ട് . ഒരാളുടെ വോയിസ് മെസേജ് കേള്‍ക്കുന്നതിനിടയില്‍ തന്നെ മറ്റൊരാളുടെ ചാറ്റ് ബോക്‌സില്‍ പോകാം . വോയിസ് മെസേജ് റെക്കോഡ് ചെയ്യുന്നതിനിടയില്‍ തെറ്റി പോയാല്‍ നമ്മള്‍ വീണ്ടും ആദ്യം മുതല്‍ വോയിസ് റെക്കോഡ് ചെയ്യണായിരുന്നു.

എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ റെക്കോഡ് ചെയ്യുന്നതിനിടയില്‍ വെച്ച് നിറുത്താനും അത് കട്ട് ആവാതെ പുനഃരാരംഭിക്കാനും സാധിക്കും. റെക്കോഡിങ്ങിനിടെ സംശയമോ തടസമോ ഉണ്ടായാല്‍ ആദ്യം മുതല്‍ വീണ്ടും ചെയ്യേണ്ടതില്ല .

ശബ്ദസന്ദേശം തരംഗരൂപത്തില്‍ ദൃശ്യമാവുന്ന സിസ്റ്റമാണ് മറ്റൊന്ന് . വോയിസ് കേള്‍ക്കുമ്‌ബോള്‍ തന്നെ ശബ്ദത്തിന്റെ തീവ്രത മനസിലാവും . റെക്കോഡ് ചെയ്ത ശബ്ദം അയക്കും മുന്‍പ് കേള്‍ക്കാന്‍ നമുക്ക് ഇതുവരെ ഓപ്ഷനില്ലായിരുന്നു. എന്നാല്‍ ഇനി അതിനും സാധിക്കും. റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം അയക്കും മുന്‍പ് കേള്‍ക്കാന്‍ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.

ഒരാളുടെ സന്ദേശം കേള്‍ക്കുന്നതിനിടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവന്നാലോ ചാറ്റിന് പുറത്ത് പോയാലോ കേട്ടു നിര്‍ത്തുന്നിടത്തുനിന്ന് തന്നെ തുടര്‍ന്ന് കേള്‍ക്കാന്‍ സാധിക്കും വരുന്ന ആഴ്ചകളില്‍ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക വഴി ഈ സൗകര്യങ്ങള്‍ ലഭിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News