കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉടൻ ; 30 കോടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉടൻ. ഇതിനായി ധനവകുപ്പ് അടിയന്തരമായി 30 കോടി രൂപ അനുവദിച്ചു.

ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ തുക അനുവദിച്ചത്.ഇതുസംബന്ധിച്ച ഫയലിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഒപ്പുവച്ചു.

നടപടിക്രമങ്ങൾക്ക് ശേഷം വൈകാതെ പണം KSRTC ക്ക്‌ ലഭ്യമാകും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആയിരം കോടി രൂപ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News