
രാമനവമി ആഘോഷങ്ങള്‍ വര്‍ഗ്ഗീയമാക്കാനും മറ്റ് മത വിഭാഗത്തിലുള്ളവരെ ആക്രമിക്കാനുമുള്ള അവസരമാക്കി മാറ്റാനും സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള രാജ്യത്തെ ഭരണാധികാരികൾ അപലപിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി വൈ എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘപരിവാറിൻ്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിനെന്നും മുഖ്യമന്ത്രി വിമർശിച്ചു.
രാമനവമി ആഘോഷങ്ങള്‍ വര്‍ഗ്ഗീയമാക്കാനും മറ്റ് മതവിഭാഗത്തിലുള്ളവരെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനും സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാജ്യത്തെ ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്.ഇത് രാജ്യത്തിന് ആപത്താണ്.
ഇന്ത്യയിൽ ഒരു വിഭാഗം വലിയ അരക്ഷിതാവസ്ഥയിലാകുമ്പോൾ
ഭരണകൂടം അതിന് പ്രോത്സാഹനം നൽകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിനോടില്ലാത്ത അസ്പൃശ്യതയാണ് കോണ്‍ഗ്രസ്സ് സി പി ഐഎമ്മിനോട് കാണിക്കുന്നത്.ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറില്‍ പങ്കെടുക്കുന്നതിന് കെ വി തോമസിനെ വിലക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവരികയാണ്.അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കലൂരിലെ യൂത്ത് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം രക്തദാന കേന്ദ്രമായ റെഡ് കെയര്‍ സെന്‍ററിന്‍റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു.
ഭഗത് സിങ്ങ് സ്റ്റഡി സെന്‍ററിന്‍റെയും ലൈബ്രറിയുടെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസാണ് നിര്‍വ്വഹിച്ചത്.ചടങ്ങില്‍ മറ്റ് സി പി ഐ (എം) ഡി വൈ എഫ് ഐ നേതാക്കള്‍ പങ്കെടുത്തു.ജില്ലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് വിപുലമായ സൗകര്യത്തോടെ ഡി വൈ എഫ് ഐ യൂത്ത് സെന്‍റര്‍ യാഥാര്‍ഥ്യമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here