KSEBയില്‍ ചെയര്‍മാന്‍റെ പ്രതികാര നടപടി തുടരുന്നു ; എം ജി സുരേഷ്കുമാറിനെ സ്ഥലംമാറ്റി

KSEB തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജാസ്മിൻ ബാനുവിന്റെയും
ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എം ജി സുരേഷ്കുമാറിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു.

കർശന ഉപാധികളോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.അതേസമയം സെക്രട്ടറി ഹരികുമാറിനെതിരെയുള്ള നടപടി പിൻവലിച്ചില്ല. ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോടിലേക്കും, എം ജി സുരേഷ് കുമാറിനെ
പെരിന്തൽമണ്ണയിലേക്കും സ്ഥലം മാറ്റിയാണ് മാനേജ്മെൻ്റിൻ്റെ പുതിയ പ്രകോപനം.

പ്രതികാര നടപടി തുടരാൻ തന്നെയാണ് KSEB ചെയർമാന്റെ തീരുമാനം.സസ്പെന്ഷൻ പിൻവലിച്ചെങ്കിലും ജാസ്മിൻ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്കും KSEB ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി സുരേഷ് കുമാറിനെ പെരിന്തൽമണ്ണ ഡിവിഷനിലേക്കും സ്ഥലം മാറ്റി.

15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം, ഇത്തരം കർശന ഉപാധികളോടെയാണ് ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.

സെക്രട്ടറി ബി. ഹരികുമാരിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത് ബോർഡ് കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും.

നേരത്തെ സസ്പെന്‍ഷൻ നടപടിയെടുത്ത അതേ ദിവസത്തെ തീയതി രേഖപ്പെടുത്തി ചെയർമാൻ, ജാസ്മിൻ ബാനുവിനോട് അസാധാരണ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ കോടതി വിധി ഉള്ളത് കൊണ്ട് മാത്രമാണ് ജാസ്മിന്റെ സസ്പെൻഷൻ പിൻവലിച്ചത്.

അതോടൊപ്പം സസ്പെൻഷനിലുള്ള എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികൾ വഹിച്ച ചുമതലകളിൽ പുതിയ ആളുകളെ നിയമിച്ചു.എം.ജി. സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എൻജിനീയറിങ്ങിൽ പുതിയ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ജാസ്മിൻ ബാനുവിന്റെ പോസ്റ്റിലേക്കും പുതിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും നിയമിച്ച് മനേജ്മെമെൻറ് ഉത്തരവ് ഇറക്കി.

സ്ഥാനക്കയറ്റം ലഭിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. കൂടാതെ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷനും നിഷേധിച്ചു.

സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് പ്രതിനിധികൾ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്തോടെ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News