“എന്റെ കേരളം”: മികച്ച തീം സ്റ്റാൾ പുരസ്കാരം കേരള പൊലീസിന്

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തിലെ മികച്ച സ്റ്റാൾ ആയി കേരളാ പൊലീസിന്റെ സ്റ്റാൾ തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂരിലെ പൊലീസ് ഗ്രൗണ്ടിൽ ഏപ്രിൽ മൂന്നിന് ആരംഭിച്ച പ്രദർശനത്തിൽ കേരള പൊലീസിന്റെ ഏഴു വിഭാഗങ്ങളാണ് ഏഴു സ്റ്റാളുകളിലായി പങ്കെടുത്തത്. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ഫിംഗർ പ്രിൻറ് ബ്യൂറോ, ഫോറൻസിക് സയൻസ് ലബോറട്ടറി, സൈബർ ഡോം ആന്റ് ഡ്രോൺ ഫോറൻസിക് ലാബ്, ആംസ് ആന്റ് അമ്യുണി ഷൻ, സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ എന്നീ വിഭാഗങ്ങളാണ് പ്രദർശനത്തിൽ പങ്കെടുത്തത്.

വിവിധതരം ആധുനിക പൊലീസ് വാഹനങ്ങളുടെ പ്രദർശനം ഒട്ടേറെപ്പേരെ ആകർഷിച്ചു. പൊലീസ് നായ്ക്കൾ അക്രമികളെ കീഴ്പ്പെടുത്തുന്നതും മയക്കുമരുന്ന് കണ്ടെത്തുന്നതും പ്രദർശനത്തിന്റെ ഭാഗമായിരുന്നു.

അക്രമികളിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുള്ള പ്രതിരോധമാർഗങ്ങൾ കുട്ടികളെയും സ്ത്രീകളെയും പഠിപ്പിക്കുന്ന കേരള പൊലീസിന്റെ വനിത സ്വയം പ്രതിരോധ വിഭാഗത്തിന്റെ സേവനം ധാരാളം പേർ പ്രയോജനപ്പെടുത്തി.

സന്ദർശകർക്ക് പ്രയോജനകരമായ രീതിയിൽ പൊലീസ് സ്റ്റാൾ ക്രമീകരിച്ച ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അഭിനന്ദിച്ചു.

പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ആണ് സ്റ്റാളിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here