വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ പെസഹ വ്യാഴം

ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താ‍ഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാ‍ഴം ആചരിക്കുന്നത്.

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്ന് നടക്കും.

യാക്കോബായ സുറിയാനി സഭയുടെ പള്ളികളിൽ പെസഹാ തിരുക്കർമ്മങ്ങൾ ഇന്നലെ രാത്രിയിൽ നടന്നു. യാക്കോബായ സഭ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മൗണ്ട് സീനായ് മാർ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News