ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പ്; അക്രമി അറസ്റ്റിൽ

ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ്രൂക്ക്‍ലിൻ സ്റ്റേഷനിൽ ഫ്രാങ്കാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.

മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.

ഇവരിൽ 5 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ആക്രമണോത്സുകമായ നിരവധി വീഡിയോകൾ ഫ്രാങ്ക് ജെയിംസ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളിൽ ന്യൂയോർക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമർശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News