
സംസ്ഥാനത്ത് ഡോ.ബി.ആർ അംബേദ്കറുടെ ജന്മ വാർഷികം ആചരിച്ചു. നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി എന്നിവർ ചേർന്ന് പുഷ്പാർച്ച നടത്തി. സംസ്ഥാന വ്യാപകമായി അംബേദ്ക്കറുടെ ജന്മ വാർഷികം ആചരിച്ചു.
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130–ാം ജന്മവാർഷികമാണിന്ന്. ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് ഭാരതരത്നം ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്.
ഇന്ത്യൻ ജാതിവ്യവസ്ഥയെയും അധികാര സ്വരൂപങ്ങളെയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കർ. അംബേദ്കർ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹമുയർത്തിയ പോരാട്ടങ്ങൾക്കും ചിന്തകൾക്കും പ്രസക്തി ഏറുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here