നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് സമയം നിശ്ചയിച്ചിരുന്നുവെങ്കിലും സ്ഥലം സംബന്ധിച്ച അവ്യക്തത മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരു ന്നു.

തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അവധി ദിവസങ്ങൾ തുടർച്ചയായി എത്തിയതിനാൽ ചോദ്യം ചെയ്യൽ ഇനിയും വൈകുമെന്നാണ് സൂചന.

ചോദ്യം ചെയ്യൽ ആലുവയിലെ പത്മ സരോവരം വീട്ടില്‍ വച്ച് വേണം എന്നാണ് കാവ്യയുടെ നിലപാട്. സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കേണ്ടതിനാൽ മറ്റൊരിടത്തേക്ക് മാറ്റണം എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here