ADVERTISEMENT
കെപിസിസി അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ. ലക്ഷ്യമിട്ടതിന്റെ പകുതി മെമ്പര്‍ഷിപ്പ് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല. അംഗത്വവിതരണത്തില്‍ ക്രിത്രിമം കാട്ടുന്നതായി എഐസിസിക്ക് പരാതി. കടലാസ് മെമ്പര്‍ഷിപ്പില്‍ ഫോട്ടോ നിര്‍ബന്ധമാക്കി എഐസിസിസി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി.
കേരളത്തിലെ അംഗത്വവിതരണം പാളിയതോടെയാണ് എഐസിസി കാലാവധി ഈ മാസം 15 തിയതി നീട്ടിനല്‍കിയത്. ഇത് പൂര്‍ത്തിയാക്കാനുള്ള അവസാനതിയതി നാളെയാണ്. പക്ഷെ ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ പകുതിപോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല.
ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് പൊളിഞ്ഞതോടെ പേപ്പര്‍ മെമ്പര്‍ഷിപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയിട്ടും രക്ഷയില്ല. ഇതിനിടയില്‍ വ്യാജമായി മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയാണെന്ന പരാതി എഐസിസിയിലെത്തി.
ഇതു പരിഹരിക്കാന്‍ പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ ഫോട്ടോ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന കര്‍ശന നിര്‍ദേശം എഐസിസി നല്‍കിയിരിക്കുകയാണ്. പലയിടത്തും സുധാകരവിഭാഗം വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നൂവെന്നാണ് ആരോപണം.
33 ലക്ഷം മെമ്പര്‍ഷിപ്പില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു കെ.സുധാകരന്റെ പ്രഖ്യാപനം. ഇതിനിടയില്‍ പുനസംഘടനാ നടപടികളുമായി സുധാകരന്‍ മുന്നോട്ടുപോയതോടെ ഗ്രൂപ്പുകള്‍ ഇടഞ്ഞൂ. മുതിര്‍ന്ന നേതാക്കളടക്കം അംഗത്വവിതരണത്തിന് പ്രാധാന്യം നല്‍കാതെ നിസഹരണം തുടര്‍ന്നതോടെയാണ് സുധാകരന്‍ വെട്ടിലായത്.
നാളെ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇനിയും സമയം നീട്ടിനല്‍ണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാന്‍ ഇരിക്കുകയാണ് കെപിസിസി നേതൃത്വം.
അതേസമയം പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ ഫോട്ടോപതിക്കണമെന്ന എഐസിസി നിര്‍ദേശത്തോടെ കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.