മത സൗഹാര്‍ദം തകർക്കാൻ ശ്രമം നടക്കുന്നു; അത്തരം ശക്തികൾക്ക് കീഴടങ്ങരുത്: താമരശേരി ബിഷപ്പ്

മതസൗഹാര്‍ദം എന്നും ശക്തമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്തികൾ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്തികൾക്ക് കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയാകാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ  കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു.

കൊവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്.

കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തീഡ്രലിലിൽ വൈകുന്നേരം ആറിന് നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here