യെച്ചൂരിയുടെ വാർത്താ സമ്മേളനത്തെ വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങൾ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാർത്താ സമ്മേളനത്തെ വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങൾ. പാർട്ടി കോൺഗ്രസ് അജണ്ടയിൽ കെ റെയിൽ വിഷയം ഇല്ലായിരുന്നു എന്ന പ്രതികരണമാണ് മലയാള മാധ്യമങ്ങളിൽ കെ റെയിലിന് പാർട്ടി കോൺഗ്രസിൽ പച്ചക്കൊടി ഇല്ലെന്ന വാർത്തയായി പുനരവതരിക്കുന്നത്.

ഇതായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കെറെയിൽ വിഷയവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതായത്, പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർലൈൻ വിഷയം ഉണ്ടായിരുന്നില്ല. അതിൽ വരാത്ത വിഷയമായത് കൊണ്ട് പച്ചക്കൊടിയുടെ പ്രശ്നം ഉദിക്കുന്നില്ല എന്ന്.

അജണ്ടയിൽ ഇല്ലാത്ത വിഷയം എങ്ങനെയാണ് പാർട്ടി കോൺഗ്രസ് ചർച്ചയാകുക എന്ന സാങ്കേതിക വിഷയമാണ് യെച്ചൂരി ചൂണ്ടിക്കാണിച്ചത്. ഈ വിഷയത്തെയാണ് വളച്ചൊടിച്ച്, സിൽവർ ലൈനിന് യെച്ചൂരി പച്ചക്കൊടി കാട്ടിയില്ല, പാർട്ടി കോൺഗ്രസ് അംഗീകാരം ഇല്ല തുടങ്ങിയ തലക്കെട്ടുകൾ നിരത്തി വലതുപക്ഷ മാധ്യമങ്ങൾ വാർത്തയാക്കിയത്.

രാജ്യത്ത് അരങ്ങേറുന്ന വർഗീയ ആക്രമണങ്ങളെ അപലപിച്ച യെച്ചൂരിയുടെ പ്രതികരണങ്ങൾക്ക് പ്രാധാന്യം നൽകാതെയാണ് മാധ്യമങ്ങളുടെ ഈ വാർത്താ നിർമാണം എന്നതും ശ്രദ്ധേയം.

നേരത്തെയും സിപിഐഎം ജനറൽ സെക്രട്ടറിയുടെ വാക്കുകളെ ശരിയല്ലാത്ത വിധം വളച്ചൊടിച്ച് കേരളത്തിലെ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. പാർട്ടി കോൺഗ്രസിന് മുമ്പ് കൈരളി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇതിനെതിരെ സീതാറാം യെച്ചൂരി വിമർശനവും ഉയർത്തിയിരുന്നു.

പാർട്ടി കോൺഗ്രസ് സമയത്ത് നടത്തിയ വാർത്താ സമ്മേളനങ്ങളിൽ യെച്ചൂരി ഇടയ്ക്കിടെ കോമൺ സെൻസ് എന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുമുണ്ട്. എന്നിട്ടും സെൻസ് ഇല്ലാത്ത ചോദ്യങ്ങൾ എറിഞ്ഞ് വർത്തുള വാർത്ത കെട്ടിപ്പടുക്കാൻ ശ്രമം തുടരുകയാണ് മലയാള മാധ്യമങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News