സുരേഷ് ഗോപിയുടെ മാടമ്പിത്തരം കേരളത്തില്‍ നടക്കില്ല: പി പി ചിത്തരഞ്ജന്‍ എംഎല്‍എ

സുരേഷ് ഗോപിയുടെ മാടമ്പിത്തരം കേരളത്തില്‍ വിലപ്പോവില്ലെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ. കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫ്യൂഡല്‍ സംസ്‌കാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയെന്നും ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഒരു പ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും ചിത്തരഞ്ജന്‍ പറഞ്ഞു.

രാജ്യത്ത് ഏത് വ്യവസ്ഥയെയാണ് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. പൊതു ജീവിതത്തില്‍ എന്ത് സംഭാവനയാണ് സുരേഷ് ഗോപി കേരളത്തിന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരള സമൂഹം ഈ പ്രവണതകള്‍ ഏറ്റെടുക്കില്ല. മാടമ്പി സ്വഭാവമുള്ള സുരേഷ് ഗോപിയുടെ പ്രവൃത്തി കേരളം അംഗീകരിച്ച് കൊടുക്കില്ല. ഇത് ഉത്തരേന്ത്യയല്ലെന്ന് ബിജെപിക്കാര്‍ ആവര്‍ത്തിച്ച് ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇങ്ങനെയുള്ള ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ ബിജെപി തയാറായിലെങ്കില്‍ കേരളം ഇങ്ങനെയുള്ള ആളുകളെ നിലയ്ക്ക് നിര്‍ത്തും. എല്ലാവരുടെയും തന്തയ്ക്ക് വിളിക്കാനും എല്ലാവരെയും ആക്ഷേപിക്കാനും ആരാണ് ഈ വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും ഏത് പാര്‍ട്ടിയിലുള്ളവരായാലും ഇത്തരത്തിലുള്ള മാടമ്പിത്തരം അംഗീകരികരിച്ച് കേരളം കൊടുക്കില്ലെന്നും അതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here