സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം: എ വിജയരാഘവൻ

എന്തിനേയും ഹിന്ദുത്വത്തിൻ്റെ പേരിലാണ് ബി.ജെ.പി ന്യായീകരിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ . കുഴല്‍പണത്തെയും ന്യായീകരിച്ചത് ഹിന്ദുത്വ ത്തിൻ്റെ പേരിലാണ്.

അതെ പേരിൽ തന്നെ കൈനീട്ട സംഭവത്തെയും ബിജെപി ന്യായീകരിക്കുന്നു. സുരേഷ്‌ഗോപി കാലുപിടിപ്പിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ബിജെപി ഉപയോഗിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണ് വിഷു കൈനീട്ടം പരിപാടി. ബിജെപി യുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാൻ ആണ് ശ്രമം. സുരേഷ് ഗോപി കഥാപാത്രമായാണ് പെരുമാറുന്നത്. എല്ലാ ജനവിരുദ്ധ പ്രവൃത്തികൾക്കും ബിജെപി പറയുന്നത് ഹിന്ദു വിരുദ്ധത എന്നാണെന്നും എ വിജയരാഘവൻ തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here