
ഒരു രാജ്യസഭ എം പി പൈസക്കൊടുത്ത് ആളുകളെ വരി നിര്‍ത്തിച്ച് തന്റെ കാലില്‍ പിടിപ്പിക്കുന്നത് ലജ്ജാകരമെന്ന് ഡോ. പ്രേംകുമാര്‍. കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെക്കുറിച്ച് തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ട്രോളുകളുള്‍പ്പെടെയുള്ളവ ഇറങ്ങുകയും ചെയ്യുന്നു. ഇത് ചര്‍ച്ച ചെയ്ത ആളുകളെ വീണ്ടും മാക്രികള്‍ എന്നുള്‍പ്പെടെ സംബോധന ചെയ്യുകയാണ് സുരേഷ് ഗോപി. രണ്ട് തവണ തൃശൂര്‍ എടുക്കാന്‍ പോയിട്ട് തൃശൂര്‍ക്കാര്‍ ഓടിച്ച് വിടുകയാണ് ചെയ്തതെന്ന് ഡോ. പ്രേംകുമാര്‍ പരിഹസിച്ചു.
സുരേഷ് ഗോപി സംസാരിക്കുന്നത് ആപത്കരമായ സംഘി പൊളിറ്റിക്‌സാണെന്നും അദ്ദേഹം കാണിക്കുന്നത് ഫ്യൂഡല്‍ പെരുമാറ്റമാണെന്നും സാധാരണക്കാരായ ആളുകളാണ് അദ്ദേഹത്തിന്റെ കാലുപിടിക്കുന്നതെന്നും എന്നാല്‍ തൃശൂരില്‍ ഈ സ്വാഭാവം കൊണ്ടുചെന്നാല്‍ ആളുകള്‍ ഓടിക്കുമെന്നും പ്രേംകുമാര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
സുരേഷ് ഗോപി നടത്തിയ മാക്രി പ്രയോഗം അദ്ദേഹത്തിന് തന്നെയാണ് ചേരുക. ഷൂ പോളിഷ് ചെയ്ത് ശീലിച്ച ബിജെപിക്കാര്‍ക്ക് കാലുപിടിക്കുക, കാലുപ്പിടിപ്പിക്കുക എന്നതൊക്കെ വലിയ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here