‘തൊഴിലാളി സംഘടനകളെ തകര്‍ക്കാതെ കേരളം രക്ഷപ്പെടില്ല’; തൊഴിലാളി സംഘടനകള്‍ക്കെതിരെ കെ സുരേന്ദ്രന്‍

തൊഴിലാളി സംഘടനകള്‍ക്കെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൊഴിലാളി സംഘടനകളെ തകര്‍ക്കാതെ കേരളം രക്ഷപ്പെടില്ലെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

ഇടതു ട്രേഡ് യൂണിയന്‍ നേതാക്കളെ ശരിക്കും കൈകാര്യം ചെയ്യണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കൈനീട്ട വിവാദം തെറ്റായി വ്യാഖ്യാനിക്കുന്നത് മനോനില തെറ്റിയവരെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News