നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നടി കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം. ഇതിനിടെ തുടരന്വഷണത്തിന് കോടതി അനുവദിച്ച കാലാവധി നാളെ അവസാനിക്കുന്നത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

കാലാവധി 3 മാസം കൂടി നീട്ടി നൽകണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എന്നാണ്
അന്വേഷണ സംഘത്തിൻ്റെ നിലപാട്.

തുടരന്വേഷണ കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനുവദിച്ച കാലാവധി നാളെ പൂർത്തിയാകുന്നത്.

കാലാവധി നീട്ടുന്ന കാര്യത്തിൽ അനുകൂല തീരുമാനം അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്.

കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ഭാര്യ കാവ്യയുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഒപ്പം അനൂപിൻ്റെയും സ്വരാജിൻ്റെയും ചോദ്യം ചെയ്യലും നടന്നിട്ടില്ല.

ഇതിനിടെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലുള്ള അനിശ്ചിതത്വം മറികടക്കാൻ മാർഗ്ഗങ്ങൾ തേടുകയാണ് അന്വേഷണ സംഘം .. ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യയും , മറ്റൊരിടത്ത് വച്ച് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കടുത്ത നിലപാടിലാണ്.

സാക്ഷി എന്ന നിലയ്ക്കുള്ള പരിഗണനയുള്ളതിനാൽ കാവ്യയ്ക്ക് നിയമത്തിൻ്റെ പിൻബലമുണ്ട്. സാക്ഷികൾക്ക് നൽകുന്ന CRPC 160 പ്രകാരമുള്ള നോട്ടീസാണ് കാവ്യയ്ക്ക് നൽകിയത്.

പകരം പ്രതിയാക്കാൻ ഉദ്ദേശിക്കുന്നയാൾക്ക് നൽകുന്ന CRPC 41 A പ്രകാരമുള്ള നോട്ടീസ് കൈമാറാനാണ് തീരുമാനം. നോട്ടീസ് കൈപ്പറ്റിയാൽ അന്വേഷണ സംഘം നിർദ്ദേശിക്കുന്നിടത്ത് കാവ്യ ഹാജരാകേണ്ടി വരും. അങ്ങനെയെങ്കിൽ ശനിയാഴ്ചയോ തിങ്കളാഴ്ചയോ കാവ്യയുടെ ചോദ്യം ചെയ്യൽ ആലുവ പോലീസ് ക്ലബ്ബിൽ തന്നെ നടക്കും. അന്വേഷണം കാവ്യയിലേക്ക് എന്ന സൂചനയാണ് അന്വേഷണം നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News