
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത. സുധാകരനും വി ഡി സതീശനും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് എ, ഐ ഗ്രൂപ്പുകൾ ആക്ഷേപം ഉന്നയിക്കുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ ഇതുവരെ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ കൈരളി ന്യൂസിനോട് പറഞ്ഞു.
കൂട്ടായ തീരുമാനത്തിലൂടെ വേണം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ എന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. കോൺഗ്രസിനുള്ളിലെ കീഴ് വഴക്കം അതാണെന്നും ഡൊമിനിക് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here