കിടുക്കി … തിമിർത്തു… കലക്കി, തീയേറ്ററിൽ ആവേശപ്പെരുമഴ; ‘കെജിഎഫ് 2’ നിറഞ്ഞോടുന്നു

ഭാഷാ ഭേദമന്യേ കോളിവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ചിത്രമായിരുന്നു ‘കെജിഎഫ്’. ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാൻ ‘കെജിഎഫി’നായി. രാജ്യത്തെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് ‘ബാഹുബലി’യെന്ന പോലെ ‘കെജിഎഫും’ മറുപേരായി മാറി. അത്തരം പ്രതീക്ഷകള്‍ക്ക് ഒടുവില്‍ ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന തരത്തിലുളളതാണ്.

കണ്ണിമ ചിമ്മാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയ്‍ക്കിംഗ് തന്നെയാണ് ‘കെജിഎഫ്‍: ചാപ്റ്റര്‍ രണ്ടി’ന്റെ പ്രധാന ആകര്‍ഷണം. ‘റോക്കി ഭായി’യായി ഇക്കുറിയും യാഷ് സ്‍ക്രീനില്‍ തീപടര്‍ത്തുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് ഓരോ രംഗങ്ങളിലും.

വീര നായക പരിവേഷത്തിലേക്ക് എത്തിയ നായകനില്‍ നിന്ന് ഇനിയെന്ത് എന്ന ആകാംക്ഷകളായിരിക്കും രണ്ടാം ഭാഗത്തില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ ഏറ്റവും വെല്ലുവിളി. ആദ്യ ഭാഗത്തിലെ മാസിനപ്പുറത്തെ ആവേശം സൃഷ്‍ടിക്കാനുള്ള ശ്രമങ്ങളാണ് പ്രശാന്ത് നീല്‍ ചാപ്റ്റര്‍ രണ്ടില്‍ നടത്തിയിരിക്കുന്നത്. അത്തരം വെല്ലുവിളികളെ അതിജീവിക്കും വിധമാണ് ഓരോ രംഗങ്ങളും പ്രശാന്ത് നീല്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിന്റെയും ആവേശമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News