
കെ എം ഷാജിക്കെതിരെ ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. റംസാന്‍ കാലത്ത് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണ് കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ ഇഡി നടപടിയെന്ന് ലീഗിനുള്ളില്‍ നിന്നുള്ള അഭിപ്രായം മറയില്ലാതെ പുറത്തുവന്നു. സംഭവത്തില്‍ ഷാജിയെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിനെതിരെയും പ്രതിഷേധമുണ്ട്.
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി തീരുമാനം വന്നതിനു പിന്നാലെ മുസ്ലിം ലീഗില്‍ ഷാജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വിശുദ്ധ റംസാന്‍ മാസത്തില്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണ് സംഭവമെന്നാണ് ലീഗിനുള്ളില്‍ നിന്നു തന്നെയുള്ള അഭിപ്രായം. ഒരിക്കലും തന്റെ പേരില്‍ തലകുനിക്കേണ്ടി വരില്ല എന്ന് തുടങ്ങുന്ന ഷാജിയുടെ പ്രസംഗമാണ് സമൂഹ്യ മാധ്യമങ്ങളില്‍ ഷാജിക്കെതിരായി പ്രചരിക്കുന്നത്.
എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പേരില്‍ മുസ്ലിം ലീഗ് റംസാന്‍ മാസത്തില്‍ നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ക്യാമ്പയിന്റെ പശ്ചാത്തലത്തില്‍ 25 ലക്ഷം ഇഡിക്ക് ദാനം നല്‍കിയ ഷാജിയുടേതാണ് കലര്‍പ്പിലാത്ത വിശ്വാസമെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ഷാജിക്കെതിരായ ട്രോളുകള്‍. സംഭവത്തില്‍ ഷാജിയെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നുത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here