കുഞ്ഞുങ്ങൾക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക

യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.

തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച്‌ കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുക. ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്ബ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച്‌ മൃദുവായി തുടച്ച്‌ നനവ് പൂര്‍ണമായും നീക്കുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here