ADVERTISEMENT
കൊടകര കോടാലിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടിക്ക് ശുപാർശ. നിയമവിരുദ്ധമായാണ് സ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർ ഓഫീസർ കണ്ടെത്തി.
ഗ്യാസ് അടുപ്പുകൾ സർവീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന് അനുമതിയുള്ളതെന്നും ഫയർ ഓഫീസർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തിരുന്നു. ആളപായം ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
സമീപത്തെ വ്യാപാര സമുച്ചയത്തിലെ 2 കടകൾക്കും നാശം സംഭവിച്ചിരുന്നു. ലിഫ്റ്റ് പൂർണമായും കത്തിനശിച്ചു. അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്തതിന് കടയുടമയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ഇന്നലെ 10.30നായിരുന്നു സംഭവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.