ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ല; അമിത് ഷായുടെ ഹിന്ദി വാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബി ജെ പി

അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളി തമിഴ്നാട് ബി ജെ പി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട്ടിലെ ബി ജെ പി നേതാക്കള്‍ പറഞ്ഞു.

ഒരു ഭാഷ പഠിച്ച് ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും തൊഴില്‍ സംബന്ധമായോ ഉപജീവന പ്രശ്‌നങ്ങളോ ഉള്ളപ്പോള്‍ ഒരാള്‍ക്ക് ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാമെന്നുമാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞത്. തനിക്ക് ഹിന്ദി അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

തമിഴ് ഞങ്ങളുടെ മാതൃഭാഷയാണെന്നും ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും എന്നാല്‍ ഒരു ഭാഷയും പഠിക്കുന്നതില്‍ നിയന്ത്രണമില്ലെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here