
കഴക്കൂട്ടത്ത് യുവാവിന് നേരെ നാടൻ ബോംബെറിഞ്ഞ് കാൽ തകർത്ത കേസിലെ പ്രതികളുടെ വീട്ടിൽ നിന്നും നാടൻ ബോംബുകൾ കണ്ടെടുത്തു. കേസിലെ നാലാം പ്രതിയായ ലിയോൺ ജോൺസന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളിൽ നിന്നാണ് രണ്ട് നാടൻ പടക്കങ്ങൾ കണ്ടെടുത്തത്.
ലിയോൺ ജോൺസന്റെ തുമ്പയിലെ വീട്ടിലും കഴക്കൂട്ടം സ്വദേശിയായ വിജീഷിന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
ഈ കേസിലെ അഞ്ചാം പ്രതി വിജീഷിന്റെ വീടിനു സമീപം കരിയിലകൾക്കടിയിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബാണ് കണ്ടെത്തിയത്.
നാലാം പ്രതി ലിയോൺ ജോൺസന്റെ വീട്ടിനോടു ചേർന്ന കുളിമുറിയിൽ നിന്നാണ് ഒരു ബോംബ് കണ്ടെടുത്തത്. ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി ബോംബുകൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് മനസ്സിലാക്കിയത്.
തുടർന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത ബോംബുകൾ നിർവ്വീര്യമാക്കി. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് വീടിനു സമീപം സംസാരിച്ചു നിന്ന യുവാക്കൾക്ക് നേരെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. ബോംബ് പതിച്ച് കാലിൽ ഗുരുതര പരുക്കേറ്റ രാജൻ ക്ലീറ്റസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here