താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് 4 പേര്‍ക്ക് പരുക്ക്

ദേശീയ പാത 766 ല്‍ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് 4 പേര്‍ക്ക് പരുക്കേറ്റു. യാത്രക്കാരായ കോഴിക്കോട് സ്വദേശി മിലന്‍, കൊച്ചി സ്വദേശി ഹരീഷ്, സ്‌കൂട്ടര്‍ യാത്രക്കാരായ താമരശ്ശേരി കുടുക്കില്‍ ഉമ്മരം മണ്ണാര്‍ തൊടികയില്‍ ഹുസൈസ്, മുഹമ്മദ് നിഹാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ബാഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും, അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്

പരുക്കേറ്റ നാലുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായ സ്ഥലത്തിന് സമീപം ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ്സും രണ്ടു കാറുകളും കൂട്ടിയിടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News