സുരേഷ് ഗോപി ഉത്തരേന്ത്യന്‍ രീതികള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍. ക്ഷേത്രങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ബി ജെ പി ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണ് വിഷു കൈനീട്ട പരിപാടിയെന്നും വിജയരാഘവന്‍ പറഞ്ഞു.

ബി ജെ പിയുടെ ഉത്തരേന്ത്യന്‍ രീതികള്‍ കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമമെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. സുരേഷ് ഗോപി നല്ല നടനാണ്. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ് നടക്കുന്നത്. ഇത് സ്വാഭാവികമായി നടക്കുന്ന കാര്യമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്തിനേയും ഹിന്ദുത്വത്തിന്റ പേരിലാണ് ബി ജെ പി ന്യായീകരിക്കുന്നത്. സാധാരണ കുഴല്‍പ്പണമാണ് കൊണ്ടു പോകാറ്. ഇക്കുറി വിഷുകൈനീട്ടമാണ്. കുഴല്‍പ്പണത്തേയും ന്യായീകരിച്ചത് ഹിന്ദുത്വത്തിന്റെ പേരിലാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപിയെ പിന്തുണച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തുവന്നു.

മുതിര്‍ന്ന ആളുകളുടെ കാല് തൊട്ട് വന്തിക്കുന്നത് ആചാരമാണെന്നാണ് കെ സുരേന്ദ്രന്റെ പ്രകികരണം. ദേവസ്വം ബോര്‍ഡ് ഇല്ലാത്ത അധികാരം കാണിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News