സംവിധായകനായി റസൂല്‍ പൂക്കുട്ടി എത്തുന്നു; ‘ഒറ്റ’യിലൂടെ..

ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു. മലയാളത്തിലാണ് റസൂല്‍ തന്റെ ആദ്യ സംവിധാന സംരംഭം ‘ഒറ്റ’ ഒരുക്കുന്നത്. മലയാളത്തിലെ മുന്‍കാല നായിക ജലജയുടെ മകള്‍ ദേവി നായര്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ആസിഫ് അലിയും അര്‍ജുന്‍ അശോകും തമിഴ് നടന്‍ സത്യരാജും മംമ്താ മോഹന്‍ദാസും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 25ന് ആരംഭിക്കും. ചിത്രത്തിന്റെ പ്രഖ്യാപനവും റസൂല്‍ പൂക്കുട്ടിയുടെ നിര്‍മ്മാണ കമ്പനിയുടെ ലോഞ്ചിംഗും കൊച്ചിയില്‍ നടന്നു.

മുംബൈയിലെ ‘സമറ്റോള്‍’ എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും, പാലക്കാട് സ്വദേശിയുമായ എസ്. ഹരിഹരന്റെ ചില്‍ഡ്രണ്‍ റീ യുണൈറ്റഡ് എല്‍.എല്‍.പി.യും, റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മലയാളത്തിലെ മുന്‍കാല നായിക ജലജയുടെ മകള്‍ ദേവി നായരും റസൂല്‍ പൂക്കുട്ടിയുടെ സഹോദരന്‍ ബൈജു പൂക്കുട്ടിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പ്രഖ്യാപനും റസൂല്‍ പൂക്കുട്ടിയുടെ നിര്‍മ്മാണ കമ്പനിയുടെ ലോഞ്ചും നടന്നു.

സ്വന്തം ജീവിതാനുഭവങ്ങളെ ‘റണ്‍ എവേ ചില്‍ഡ്രന്‍ ‘എന്ന പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതി ദേശീയ ശ്രദ്ധ നേടിയ, എസ്. ഹരിഹരന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫിന്നിഷ് സംഗീതജ്ഞന്‍ ട്യോമസ് കണ്ടേലിലെന്‍ ഉള്‍പ്പെടെ അരങ്ങിലും, അണിയറയിലും അന്തര്‍ദ്ദേശീയ പ്രതിഭകളെയാണ് റസൂല്‍ പൂക്കുട്ടി തന്റെ ആദ്യ സംവിധാനസംരംഭത്തില്‍ അണിനിരത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ഗാനരചയീതാവ് റഫീഖ് അഹമ്മദ്, ഗായകന്‍ പി.ജയചന്ദ്രന്‍, സംവിധായകന്‍ കെ.മധു, വികെ പ്രകാശ്, സിദ്ധിഖ്, രഞ്ജി പണിക്കര്‍, ലെന, ശ്യാമപ്രസാദ്, ലിസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News