
കെ എസ് ഇ ബി മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുന്ന ജീവനക്കാരെ പുച്ഛിച്ച് ചെയര്‍മാന്‍ ബി അശോക്. സമരം ചെയ്യുന്നവര്‍ വെറുതെ മഴയത്തും വെയിലത്തും നില്‍ക്കുകയാണെന്നും ഒരു കാര്യവുമില്ലന്നുമാണ് അദ്ദേഹം പരിഹസിച്ചത്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്നങ്ങളില്ലെന്നും അശോക് പറഞ്ഞു.
കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം എത്ര പരമാവധി വരെയും ഒരു വ്യക്തിയെ അക്കോമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
എസ് സി , എസ് ടി ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച ഡോ. അംബേഡ്കര്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here