ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എന്നാല്‍, സെന്‍ട്രല്‍ പര്‍ച്ചേസിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഡ്രഡ്ജര്‍ വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദം ഹൈക്കോടതി അംഗീകരിച്ച് കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഈ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. ഡ്രഡ്ജര്‍ ഇടപാടില്‍ ജേക്കബ് തോമസ് പലതും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here