ഇംഗ്ലണ്ട് താരം ആന്യ ശ്രബ്‌സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ആന്യ ശ്രബ്‌സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു. രാജ്യാന്തര ജഴ്‌സിയില്‍ ആന്യ 173 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. താരത്തിന് 227 വിക്കറ്റുകളുണ്ട്.

30കാരിയായ ആന്യ രണ്ട് ലോകകപ്പുകളും രണ്ട് ആഷസും നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. ഇന്ത്യക്കെതിരെ 2017 വനിതാ ലോകകപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആന്യ നടത്തിയത്.

മത്സരത്തില്‍ 6 വിക്കറ്റ് വീഴ്ത്തിയ ആന്യ ഇന്ത്യയെ ഒറ്റയ്ക്ക് തകര്‍ത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News