കൃത്യമായ പരിശീലനമില്ല; സ്‌പൈസ്‌ജെറ്റിന്റെ 90 പൈലറ്റുമാരെ വിലക്കി ഡിജിസിഐ

ശരിയായ പരിശീലനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്സ്‌പൈസ്‌ജെറ്റിന്റെ 90 പൈലറ്റുമാരെ ഡിജിസിഐ വിലക്കി. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നുമാണ് വിലക്കിയത്. ശരിയായ പരിശീലനം ലഭിക്കുന്നത് വരെയാണ് വിലക്ക്. നോയിഡയില്‍ നിന്നും ഇവര്‍ക്ക ലഭിച്ച പരിശീലനം വ്യാജമാണെന്നും ക്രമവിരുദ്ധമാണെന്നും ഡിജിസിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തൃപ്തികരമായ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണമെന്നും ഡിജിസിഎ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെ സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ പരിശീലനം ഡിജിസഎ നേരിട്ട് പരിശോധിക്കുമെന്ന് വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. ഡിജിസിഐയുടെ നടപടി ശരിവെച്ച സ്പൈസ്ജെറ്റ് 90 പൈലറ്റുമാരെ മാക്സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഡിജിസിഎയ്ക്ക് തൃപ്തികരമായ രീതിയില്‍ പൈലറ്റുമാരെ പരിശീലനത്തിന് അയക്കുമെന്നും കമ്പനി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News