എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി

വയനാട് തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി. കുളത്തില്‍ നിന്ന് ചാലുകീറിയാണ് വനപാലകര്‍ രണ്ടര മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആനയെ പുറത്തേക്കെത്തിച്ചത്. വനത്തോട് ചേര്‍ന്നുള്ള ബ്രഹ്മഗിരി എസ്‌റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയ വനപാലകരാണ് കാട്ടാനയെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഡെപ്യൂട്ടി റേഞ്ചര്‍ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനയെ രക്ഷിച്ച് കാട്ടിലേക്ക് തിരിച്ചയച്ചത്. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനപാലകര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here