‘ആര്‍സിബി’ കിരീടം നേടാതെ വിവാഹം കഴിക്കില്ല’; വൈറലായി ആരാധിക

ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണുകളിലും മികച്ച താരനിരയുമായാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് എത്തുക. മികച്ച ആരാധക പിന്‍ബലമുണ്ടെങ്കിലും ടീമിന് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

ഇത്തവണയെങ്കിലും ആര്‍സിബി കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃത്തങ്ങള്‍. സീസണിലെ മത്സരങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഗ്യാലറിയില്‍ നിന്നുള്ള ഒരു പോസ്റ്റര്‍ ഇപ്പോള്‍ വൈറലാകുന്നത്.

ചൊവ്വാഴ്ച നടന്ന മുംബൈ-ബാംഗ്ലൂര്‍ മത്സരത്തിനിടെ ഗ്യാലറിയിരുന്ന ഒരു ആര്‍സിബി ആരാധിക ഉയര്‍ത്തിയ ബാനറിലെ വാചകങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘ഐപിഎല്ലില്‍ ആര്‍സിബി കപ്പടിക്കുന്നത് വരെ ഞാന്‍ വിവാഹം കഴിക്കില്ല’ എന്നതായിരുന്നു ബാനറിലെ വാചകം. ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here