
കര്‍ഷക സമരത്തെ അധിക്ഷേപിചു കൊണ്ടുള്ള സുരേഷ് ഗോപി എം .പി യുടെ പരാമര്‍ശത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രതിഷേധം. കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം എംഎല്‍എ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ തെറിവിളിച്ചു കൊണ്ടുള്ള സുരേഷ് ഗോപി എം.പിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ നഗരത്തില്‍ പ്രതിഷേധം നടന്നത്.
കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം പറമേക്കാവില്‍ നിന്നാണ് ആരംഭിച്ചത്. സുരേഷ് ഗോപി തന്നെ വിമര്‍ശിക്കുന്നവരെ മാക്രികളെന്നാണ് വിളിക്കുന്നതെന്നും. യു പിയില്‍ ജയിച്ചതുകൊണ്ട് മാത്രം കര്‍ഷക ബില്‍ തിരികെ കൊണ്ടുവരണമെന്ന അഭിപ്രായം ബി.ജെ.പിക്കുണ്ടോ എന്നും എ.സി മൊയ്തീന്‍ ചോദിച്ചു. തൃശൂര്‍ പാറമേക്കാവില്‍ നിന്നാരംഭിച്ച പ്രതിഷേധം കോര്‍പ്പറേഷന് മുന്നിലാണ് അവസാനിച്ചത്. നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here