
രാവിലെ ഭക്ഷണം നല്‍കാത്തതിന് മരുമകള്‍ക്ക് നേരെ വെടിവച്ച് ഭര്‍തൃപിതാവ്. 76കാരനായ കാശിനാഥ് പാണ്ടുരംഗ് പാട്ടീലാണ് മരുമകളെ വെടിവച്ചത്.
മറ്റൊരു മരുമകളാണ് പോലീസില്‍ പരാതി നല്‍കിയത്. വെടിയേറ്റ യുവതിയെ ബന്ധുക്കളാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. വയറില്‍ വെടിയേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഗഡേക്കര്‍ പറഞ്ഞു. പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
താനെ നഗര പ്രാന്തത്തിലെ റബോഡിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ ചായയ്ക്കൊപ്പം പ്രാതല്‍ നല്‍കാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here