ഇന്ന് വിഷു; ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷത്തിന്റെ നിറവില്‍

ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയ മലയാളികള്‍ക്ക് ഇത് ഉത്സവ ദിവസമാണ്.

ഓണവും വിഷുവും മലയാളികളുടെ വിശേഷപ്പെട്ട ആഘോഷങ്ങളാണ്. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന മലയാളികള്‍ക്ക് ഇത് കൊവിഡില്‍ നിന്ന് ആശ്വാസം നേടിയ വിഷു ദിനം കൂടിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയവര്‍ക്ക് സന്തോഷത്തിന്റെയും ഒത്തുചേരലിന്റേയും ദിനം.

മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും തുടങ്ങിയവ ചേര്‍ത്ത് പൊന്‍പുലരിയില്‍ കണിയൊരുക്കുന്ന മലയാളികള്‍ക്ക് കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് വിഷു. വേനലവധി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വലിയ ആഘോഷങ്ങളിലൊന്നാണ് വിഷു. പതില്‍മടങ്ങ് ശബ്ദത്തില്‍ പൊട്ടുന്ന പടക്കങ്ങളും പൂത്തിരിയും നാടിനെയാകെ ഉണര്‍ത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗം നല്‍കുന്ന വിഷു കൈനീട്ടം ആ വര്‍ഷം മുഴുവനുള്ള കരുതല്‍ ധനമായാണ് കരുതപ്പെടുന്നത്. കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ ക്ഷേത്രങ്ങളിലും വിപുലമായ രീതിയിലുള്ള കണിയൊരുക്കിയാണ് വിഷുവിനെ വരവേല്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News