ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്.

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ ഉണര്‍ത്തുന്ന ദിനമായതിനാല്‍ ക്രിസ്ത്യാനികള്‍ ദുഃഖവെള്ളിയെ പുണ്യദിനമായി കാണുന്നതിനാലാണ് ഈ ദിനത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നത്. നല്ലത് എന്ന അര്‍ഥത്തിലല്ല പുണ്യമായത് എന്ന അര്‍ഥത്തിലാണ് ഗുഡ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ദുഃഖവെള്ളിക്ക് ശേഷം മാനവരാശിക്കാകെ ദുഃഖമൊഴിഞ്ഞ പുതിയ തുടക്കമുണ്ടാകുമെന്ന പ്രതീക്ഷയും ഈ ദിനം ഓര്‍മിപ്പിക്കുന്നുമുണ്ട്.

രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന പശ്ചാത്തലത്തില്‍ ഇന്ന് വലിയ കൂട്ടം വിശ്വാസികളാണ് ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തുക. കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്ന് വൈകീട്ട് നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തെ സ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയാണ് നഗരികാണിക്കല്‍ പ്രദക്ഷിണത്തിലെ പ്രധാന പ്രാര്‍ത്ഥനാ ചടങ്ങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News